ഖ്നൈ ഗെറ്റ്സം റ്റൊയ്ലെറ്റ് പേപ്പര്‍ ?
മദാമ്മ നാട്ടിലെ ഹോംസ്റ്റേയില്‍ വന്നതാണ്. ടൂ(തൂ?)റിസം ഇത്ര വികസിച്ച സമയം അല്ലട്ടോ! അവര്‍ക്കു വേണം റ്റൊയ്ലറ്റ് പേപ്പര്‍! വെള്ളം കൊണ്ടു വൃത്തിയായി കഴുകിയിട്ടും ഒരു സുഖം പോരാ! നാട്ടിലെ കൊച്ചു കടകളുടെയൊന്നും ബോര്‍ഡ് വായിച്ചു മനസ്സിലാക്കാന്‍ പറ്റാതെ അവര്‍ ഒരു കടയില്‍ കയറി.
മദാമ്മയുടെ ആഗമനത്തില്‍ ആശ്ചര്യപ്പെട്ട് കുര്യാക്കോ കവാത്തൊക്കെ നിര്‍ത്തി വച്ച്, മുണ്ടൊക്കെ അഴിച്ചിട്ട് ബഹുമാന പുരസ്സരം മദാമ്മയുടെ വെണ്ണക്കല്‍ രൂപത്തിനു മുന്പില് നമിച്ചു നിന്നു. കല്പ്പിച്ചാലും!
ഖ്നൈ ഗെറ്റ്സം റ്റൊയ്ലെറ്റ് പേപ്പര്‍ ?
കുര്യാക്കോ ശ്വാസം പിന്നെ വിട്ടിട്ടില്ല. വിയര്‍ത്തു, ചിന്തിച്ചു! കടയില്‍ ഉള്ള സകല പേപ്പര്‍ മാഫിയാകളെയും വിളിച്ചു പ്രാര്‍ഥിച്ചു!
ഉത്തരം കിട്ടി! ശ്വാസം വിട്ടു!
കൊച്ചിന്റെ ഇങ്ഗ്ലീഷ് മീഡിയം പുസ്തകത്തിലുള്ള സകല ഇങ്ഗ്ലീഷും ഉപയൊഗിച്ച് ഒരു കാച്ചു കാച്ചി! അതെന്താണെന്നു പറഞ്ഞാല്‍ ചിലപ്പോ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനു ഒരു ഹോണററി ഡോക്ടറേറ്റ് നല്‍കും. അതുകൊണ്ട്, മലയാളത്തില്‍ ഒരു ക്ലൂ തരാം.
കടയില്‍ ഇങ്ങനെ ഒരു സാധനത്തിന്റെ ആവശ്യം ഫോര്‍ക്കാസ്റ്റ് ചെയ്ത് പാപ്പച്ചന് മൊതലാളി സാധനം വാങ്ങി വച്ചിട്ടുണ്ടായിരുന്നു. പക്ഷെ തീര്‍ന്നു പോയി. ഇതിന്റെ യഥാര്‍ത്ഥ ഉപയോഗം മൊതലാളിയോടു ചോദിക്കാനും വിട്ടുപോയി! എന്തായാലും ഒരു കച്ചവട സാധ്യത മുടക്കേണ്ടല്ലോ എന്നു വിചാരിച്ച് കുര്യാക്കോ ഇങ്ഗ്ലീഷില്‍ ചോദിച്ചത് ഇതായിരുന്നു.
"റ്റൊയ്ലെറ്റ് പേപ്പര്‍ തീര്‍ന്നു പോയി, സാന്‍ഡ് പേപ്പര്‍ മതിയോ? " എന്ന്!
3 comments:
സാന്‍ഡോസ് പേപ്പര്‍.....സാന്ഡോസേ എവിടെയും രക്ഷ ഇല്ലല്ലോ...
please visit, thank
:)
Post a Comment