Tuesday, May 15, 2007

ഒരു ട്രെയിന്‍ യാത്ര

വെളുപ്പിനെ നാലു മണിക്കുള്ള വണ്ടിയില്‍ തന്നേ പോണം എന്നാലേ നേരം വെളുക്കുമ്പോഴെക്കു ഒറ്റപ്പാലത്തെത്തുകയുള്ളു. ഞാന്‍ സുഹ്രുത്തിനെ വിളിച്ചു ചോദിച്ചു, അമൃത എക്സ്പ്രസ്സ്‌ സമയത്തു തന്നെയൊ എന്ന്. നാടെല്ലാം വേനല്‍ മഴയുടെ ആശ്വാസത്തില്‍ ആഴത്തില്‍ മയങ്ങുന്ന സമയത്തു ഞാന്‍ എഴുനേറ്റു. വാഹനങ്ങളില്ലത്ത റോഡിലൂടെ പറന്നു. വാഹനങ്ങളേ ഇല്ല. ഏല്ലാവരും അടുത്ത ദിവസത്തെ യുദ്ധത്തിനു വേണ്ടി തയ്യാറെടുക്കുന്നു. ഞാന്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! അതാ 3 പേര്‍ ഒരു ബൈക്കില്‍ പോകുന്നു. കള്ളന്മാരായിരിക്കും അല്ലേ? ഞാന്‍ ചോദിച്ചില്ല. അധവാ ഡ്യൂട്ടി കഴിഞ്ഞിട്ടില്ലെങ്കിലോ!സ്റ്റെയ്ഷനില്‍(ഈ വാക്കിന്റെ ഉച്ചാരണത്തിനു എം കൃഷ്ണന്‍ നായര്‍ സാറിനോടു കടപ്പാട്‌) വണ്ടി പാര്‍ക്കിയിട്ട്‌ കൗണ്ടറില്‍ ചെന്നു ടിക്കറ്റ്‌ എടുത്തു. ഏന്നോടൊന്നും ചോദിക്കല്ലേ എന്ന ഭാവത്തില്‍ ഒരുത്തന്‍ ഇന്‍ഫൊര്‍മേഷന്‍ കൗണ്ടറില്‍ ഇരിക്കുന്നു. അപ്പോഴതാ പുതിയ ഒരു സാധനം പാട്ടും പാടി ഇരിക്കുന്നു. എന്നെയൊന്നു ട്രൈചെയ്യൂ എന്നു പറഞ്ഞ്‌! ആതാണു സ്പോട്‌ യുവര്‍ ട്രൈയിന്‍ ആപ്ലിക്കേഷന്‍). പെട്ടെന്നൊരു പയ്യന്‍സ്‌ ഓടി വന്നു അതില്‍ കൊറെ ഞെക്കുകള്‍ ഞെക്കിയിട്ട്‌ ഓടിപ്പോയി. പണ്ടൊക്കെ കാര്യങ്ങള്‍ ആലോചിക്കുന്നതിനു മുമ്പെ ചെയ്തു കൊണ്ടിരുന്ന ഞാന്‍ ഇപ്പൊ കൊറെ നാളായി ആലോചന മാത്രമെയുള്ളു. എന്തായാലും ഞെക്കുക തന്നെ. ഞാന്‍ നടപ്പിലാക്കി. പക്ഷേ മര്‍ഫീസ്‌ ലാ! അതൊഴിച്ചു ബാക്കിയെല്ലാ ട്രെയിനും അതില്‍ ഉണ്ട്‌. പഴയകാല റേഡിയോ പോലെയുള്ള ആ സാധനത്തെ വന്ദിച്ച്‌ ഞാന്‍ മൂന്നാമത്തെ പ്ലാറ്റ്‌ ഫോറത്തിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. സാധാരണക്കാര്‍ ചെയ്യുന്നതു പോലെ പാളത്തില്‍ ഇറങ്ങി അമേധ്യം തൊട്ടു പോണോ? പാലം കടന്നു പോണോ? ഓ! സാദാ മതി. രണ്ടു തവണ പാദപൊക്കാസനം, ഞാന്‍ മൂന്നാം പ്ലാറ്റ്‌ഫോമില്‍ - "നില്‍ക്കുന്നു". അപ്പോഴതാ തേന്മൊഴി "ഇടത്തു നിന്നും വലത്തേയ്കു പോകുന്ന 6789-താം നമ്പര്‍ എക്സ്പ്രസ്‌ -അല്പ- സമയത്തിനുള്ളില്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിച്ചേരുന്നതാണ്‌". മലയാളിയുടെ അല്പത്വം അറിയാവുന്നതു കൊണ്ട്‌ ഞാന്‍ അധികം പ്രതീക്ഷിച്ചില്ല. പണ്ടെന്റെ ഒരു സുഹ്രുത്ത്‌ എപ്പോള്‍ക്കാണാമെന്നു ചോദിച്ചപ്പോള്‍ " ഒരു അഞ്ചഞ്ചര ആറ്‌" എന്നു പറഞ്ഞതുപോലെ. അപ്പോളതാ ഒരു ട്രെയിന്‍ മിണ്ടാതെ വലത്തു നിന്നും ഇടത്തേക്കു കടന്നു വന്നു! അതില്‍നിന്നും നല്ല വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട ഒരു തമിഴന്‍ ഇറങ്ങി വന്നു. അവന്റെ നിറത്തിനു ചേരുന്ന വേഷം."സാര്‍, ഇന്ത വണ്ടി തിരുശൂരു നിര്‍ത്തുമാ..?" അയാള്‍ ചോദിച്ചു."ഇന്ത വണ്ടി അങ്കോട്ടല്ലേ?"ഞാന്‍."അല്ല സാര്‍ അങ്കെ ഇരുന്തു വരുന്ത വണ്ടി" അയാള്‍."നിറുത്താത്‌! അല്ല "നിറുത്തും" ഞാന്‍"ആ ഹ.. ഒറങ്കി പോയാച്ച്‌ സാര്‍" അയാള്‍കൊച്ചു വെളുപ്പാന്‍ കാലത്ത്‌ ഞാന്‍ തമിഴിലും അയാള്‍ മലയാളത്തിലും കുറെ സാധകം ചെയ്തു.അങ്ങനെ അല്പ സമയം കഴിഞ്ഞു വണ്ടി വന്നു. നട്ടുപ്പാതിരായ്ക്ക്‌ ഒാടുന്ന ട്രെയിനിനും ഇത്ര തിരക്കോ? ലാലുമാജിക്കിന്റെ ഗുണമായിരിക്കും ആള്‍ക്കാര്‍ക്കു ട്രെയിനാണു താല്പര്യം. ചാര്‍ജു കൊറവും അറ്റാച്ഡ്‌ മണവും ഉണ്ടല്ലോ. അങ്ങനെ മിനിമം മണത്തില്‍ ഞാനും ഒന്നു സൂചി കുത്തി. നമ്മുടെ എമ്പിമാര്‍ ആരെങ്കിലും അടുത്ത കാലത്ത്‌ ഈ ഗരീബി രഥ്ത്തിലെങ്ങാനും ഒന്നു കയറിയിരുന്നെങ്കില്‍ അങ്ങു ദില്ലിയില്‍ പോയി മുഷ്ടി ചുരുട്ടി ആകാശത്തേക്കിടിക്കാതെ ഇടിക്കേണ്ടിയിരുന്നിടത്തിടിച്ചേനെ.എന്തായാലും അങ്ങനെ ഒറ്റപ്പാലം വരെ ഒറ്റക്കാലിലും മറ്റേക്കാലിലും മാറി മാറി ഞാന്‍ ചവിട്ടി ലാലുവിന്റെ ഗരീബി രഥത്തെ എത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

2 comments:

Dinkan-ഡിങ്കന്‍ said...

തുടരൂ :)

Mubarak Merchant said...

ആസ്വദിച്ചു വായിക്കാന്‍ പറ്റിയ ശൈലി.
ഇനിയും എഴുതൂ